gtag('config', 'G-JLGLB1LBDZ'); എടപ്പാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ട് പേർ പോക്സോ കേസിൽ അറസ്റ്റിൽ

എടപ്പാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ട് പേർ പോക്സോ കേസിൽ അറസ്റ്റിൽ

Malabar first news
മലപ്പുറം എടപ്പാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ഉദയ് ഗോകോയി (22), ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശിയായ മുഹമ്മദ് ഷെഹീർ (30) എന്നിവർക്കെതിരെയാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയത്.


ഒരാഴ്ച മുമ്പ് എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചിരുന്ന വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ, എടപ്പാൾ മേഖലയിൽ ജോലി ചെയ്തിരുന്ന ഉദയ് ഗോകോയി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതായി കണ്ടെത്തി. വിവാഹിതനും കുട്ടികളുള്ളയാളുമായ ഇയാൾ സുഹൃത്തിന്റെ സഹായത്തോടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്.


തുടർ അന്വേഷണത്തിൽ പെൺകുട്ടി വിവേക് എക്സ്പ്രസ് ട്രെയിനിൽ നാഗാലാൻഡിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ധീമാപൂരിലെ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ട്രെയിനിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. തുടർന്ന് അന്വേഷണസംഘം നാഗാലാൻഡിലെത്തി പെൺകുട്ടിയെയും പ്രതിയായ ഉദയ് ഗോകോയിയെയും കസ്റ്റഡിയിലെടുത്തു.


പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് ഷെഹീറും സംഭവത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തി. ഭീഷണിപ്പെടുത്തുകയും ലഹരി നൽകി ഉപദ്രവിക്കുകയും ചെയ്തതായി പെൺകുട്ടി മൊഴി നൽകിയെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷെഹീറിനെയും അറസ്റ്റ് ചെയ്തു.
ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
3/related/default