gtag('config', 'G-JLGLB1LBDZ'); പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; കേരള രാഷ്ട്രീയത്തില്‍ പുതിയ അധ്യായം

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; കേരള രാഷ്ട്രീയത്തില്‍ പുതിയ അധ്യായം

Malabar One  Desk
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; കേരള രാഷ്ട്രീയത്തില്‍ പുതിയ അധ്യായം



തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം എടുത്തത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുത്തതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ പ്രഖ്യാപനം.
ഇതോടെ നിയമസഭയില്‍ വീണ്ടും വി ഡി സതീശനും പിണറായി വിജയനും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ്.





 മുഖ്യമന്ത്രിയുടെ കസേരയില്‍നിന്ന് പ്രതിപക്ഷ നിരയിലേക്ക് മാറുന്ന പിണറായി വിജയന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാകുമെന്ന വിലയിരുത്തലുണ്ട്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. യുഡിഎഫ് 102 സീറ്റുകള്‍ നേടി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റുകള്‍ മാത്രമാണ് നേടാനായത്. അതേസമയം സംസ്ഥാന ചരിത്രത്തിലാദ്യമായി എന്‍ഡിഎ മൂന്ന് മണ്ഡലങ്ങളില്‍ വിജയിക്കുകയും ചെയ്തു.



തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മന്ത്രിസഭയിലെ നിരവധി പ്രമുഖര്‍ പരാജയപ്പെട്ടു. ചില മന്ത്രിമാര്‍ മാത്രമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുന്നണിക്കുള്ളില്‍ രാഷ്ട്രീയ വിലയിരുത്തലുകളും ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.
3/related/default