gtag('config', 'G-JLGLB1LBDZ'); ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Malabar One  Desk



 ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം



ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ 12കാരന്‍ മരിച്ചു. തൊട്ടാപ്പ് നാല് സെന്റ് സ്വദേശിയായ ഇജാസ് ആണ് മരിച്ചത്. എസ്ഡിപിഐ തൊട്ടാപ്പ് ബ്രാഞ്ച് സെക്രട്ടറി ഇല്യാസിന്റെ മകനാണ്.

സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട ഇജാസ് കടലില്‍ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുകള്‍ കരയിലെത്തി നാട്ടുകാരെ വിവരം അറിയിച്ചതോടെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

തുടര്‍ന്ന് ഇജാസിനെ കടലില്‍ നിന്ന് പുറത്തെടുത്ത് ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ്.

Tags
3/related/default