ഇടുക്കി തൊടുപുഴയിൽ നടന്ന ആഹ്ലാദപ്രകടനത്തിനിടെ വിവാദ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്കെതിരെ കർശന നടപടി. വെള്ളാപ്പള്ളി നടേശനും ജി. സുകുമാരൻ നായർക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തതായി നേതൃത്വം അറിയിച്ചു.
പാർട്ടിയുടെ അച്ചടക്കത്തിനും പൊതുസ്വഭാവത്തിനും യോജിക്കാത്ത രീതിയിലായിരുന്നു പ്രവർത്തകരുടെ പെരുമാറ്റമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സംഭവം വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് വിശദീകരണം തേടുകയും പിന്നാലെ നടപടി സ്വീകരിക്കുകയും ചെയ്തു.മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം.
പ്രതിഷേധ മുദ്രാവാക്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഉയർന്നത്.