തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമുള്ള കേന്ദ്രങ്ങളിലുണ്ടായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനക്കെതിരെ രൂക്ഷ പ്രതികരണവുമായി മുൻ മന്ത്രി പി . എ . മുഹമ്മദ് റിയാസ് . രാഷ്ട്രീയ വിരോധം തീർക്കാനാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സംഘപരിവാർ ശക്തികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും ജനാധിപത്യ വിശ്വാസങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും റിയാസ് പ്രതികരിച്ചു. ഇഡി നടപടികൾ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന വിമർശനവും സിപിഎം നേതാക്കൾ ഉയർത്തി.
സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ ഇഡി പരിശോധന നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും നടന്നു.