gtag('config', 'G-JLGLB1LBDZ'); ഇഡി റെയ്ഡിന് പിന്നാലെ പിണറായി വിജയന്റെ പ്രതികരണം; ‘ഇതുകൊണ്ട് ഞങ്ങളെ തളർത്താനാകില്ല

ഇഡി റെയ്ഡിന് പിന്നാലെ പിണറായി വിജയന്റെ പ്രതികരണം; ‘ഇതുകൊണ്ട് ഞങ്ങളെ തളർത്താനാകില്ല

Malabar One  Desk

 

ഇഡി റെയ്ഡിന് പിന്നാലെ പിണറായി വിജയന്റെ പ്രതികരണം; ‘ഇതുകൊണ്ട് ഞങ്ങളെ തളർത്താനാകില്ല’



ഇഡി റെയ്ഡിന് പിന്നാലെ പിണറായി വിജയന്റെ പ്രതികരണം; ‘ഇതുകൊണ്ട് ഞങ്ങളെ തളർത്താനാകില്ല’

പിണറായി വിജയൻ ഉൾപ്പെട്ട സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയ്ക്കു പിന്നാലെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്ത്. ഇത്തരത്തിലുള്ള നടപടികളിലൂടെ തങ്ങളെയോ പാർട്ടിയെയോ തളർത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ വസതിയിൽ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാവിലെ ഏഴ് മണിയോടെ ഇഡി സംഘം വീട്ടിലെത്തിയെന്നും മണിക്കൂറുകളോളം പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. “ഉദ്യോഗസ്ഥർ മേലധികാരികളുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്നവരാണ്. വീട്ടിൽ കയറി പരിശോധന നടത്തണമെന്ന ആഗ്രഹം ഇഡിക്കുണ്ടായിട്ട് കാലങ്ങളായി. ഈ പരിശോധന ചിലർക്കെങ്കിലും വലിയ മനസന്തൃപ്തി നൽകുന്നുണ്ടാകാം, പ്രത്യേകിച്ച് Rahul Gandhiയ്ക്ക്,” എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

രാജ്യത്തെ പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു. എന്നാൽ സ്വന്തം പാർട്ടിക്കാർ അല്ലാത്തവർക്കെതിരെ ഇഡിയുടെ ഇടപെടൽ നടക്കട്ടെയെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

“ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ഇത് ഒരു തുടക്കമായി മാത്രമാണ് ഞങ്ങൾ കാണുന്നത്. ഞങ്ങളെ തളർത്താമെന്ന് ആരും കരുതേണ്ട,” എന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി പ്രവർത്തകരുടെ പിന്തുണയാണ് തങ്ങളുടെ കരുത്തെന്നും ഏത് സാഹചര്യവും ഒന്നിച്ചുനിന്ന് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എട്ട് മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കു ശേഷമാണ് ഇഡി ഉദ്യോഗസ്ഥർ മടങ്ങിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം അറിയിച്ചതായും സിപിഐഎം വൃത്തങ്ങൾ അവകാശപ്പെട്ടു. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി സംഘത്തിന്റെ വാഹനത്തിന് നേരെ ചില സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. വാഹനത്തിന്റെ ചില്ലുകൾ തകർത്തതോടൊപ്പം കല്ലേറും ചെരുപ്പേറും ഉണ്ടായതായും വിവരമുണ്ട്. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പൊലീസും നേതാക്കളും ശ്രമിച്ചെങ്കിലും സ്ഥിതി സംഘർഷഭരിതമായി.

തിരുവനന്തപുരം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ സിപിഐഎം പ്രവർത്തകർ ഇഡിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ ഉൾപ്പെടെയുള്ളവരുടെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ബിജെപി-കോൺഗ്രസ് ധാരണയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

കണ്ണൂരിലെ മുഖ്യമന്ത്രിയുടെ വീട്, തിരുവനന്തപുരത്തെ വാടകവീട്, മുൻ മന്ത്രി പി എ . മുഹമ്മദ് റിയാസ്യു ടെ കോഴിക്കോട് വസതി, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ് എന്നിവ ഉൾപ്പെടെ 12 ഇടങ്ങളിലായിരുന്നു ഇഡി പരിശോധന.

സിഎംആർഎൽ-എക്സാലോജിക് കരാറിൽ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് റെയ്ഡ് നടന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് സേവനം നൽകാതെയാണ് സിഎംആർഎൽ പണം നൽകിയതെന്ന ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

3/related/default