gtag('config', 'G-JLGLB1LBDZ'); എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്.

Malabar One  Desk

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്. ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന പിണറായി വിജയന്റെ പഴയ പരാമര്‍ശം ഇഡി ഗൗരവമായി എടുത്തതാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അതുകൊണ്ടാകാം ഇഡി നേരിട്ട് വീടുകളിലെത്തിയതെന്നും വസന്ത് സിറിയക് പരിഹസിച്ചു.




തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സിപിഐഎം പ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചതിന് പിണറായി വിജയന്‍ നല്‍കിയ ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന മറുപടിയാണ് വീണ്ടും രാഷ്ട്രീയ ചര്‍ച്ചയായത്.

ഇതിനിടെ, ഇഡി പരിശോധനയെക്കുറിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്‍കൂട്ടി വിവരമില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊലീസ് സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഇഡി റെയ്ഡിന് പിന്നില്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടാണെന്ന സിപിഐഎം ആരോപണം മന്ത്രി പി.സി. വിഷ്ണുനാഥ് തള്ളി. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ കോണ്‍ഗ്രസിന് സ്വാധീനമില്ലെന്നും റെയ്ഡിനെ രാഷ്ട്രീയമായി കോണ്‍ഗ്രസുമായി ബന്ധിപ്പിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

3/related/default