തിരൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ മാതാവിനെതിരെ കേസെടുത്ത് തിരൂര്‍ പൊലീസ്. പച്ചാട്ടിരി ശിഹാബ് തങ്ങള്‍ ആശുപത്രി പരിസരത്ത് നിന്നാണ് ബാലന്‍ പിടിയിലായത്. വാഹനപരിശോധനക്കിടെയാണ് കുട്ടി ഡ്രൈവര്‍പിടിയിൽ ആയത്
.താനാളൂരില്‍ നിന്ന് തിരൂരിലെത്തി തുഞ്ചന്‍പറമ്പ് റോഡ് വഴി പറവണ്ണയിലേക്ക് പോകുകയായിരുന്നു കുട്ടി. ലൈസന്‍സ് ചോദിച്ചപ്പോള്‍ കുട്ടി നിന്ന് പരുങ്ങി. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വെളിപ്പെടുത്തിയത്. അതോടെ എസ്.ഐ ആര്‍.പി സുജിത്ത് വാഹനം കസ്റ്റഡിയിലെടുത്ത് താനാളൂര്‍ ചുങ്കം സ്വദേശിനിയായ ഉമ്മക്കെതിരെ കേസെടുക്കുകയായിരുന്നു. ഉമ്മയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കേസെടുത്ത് നോട്ടീസ് നല്‍കി വിട്ടയച്ചു.