gtag('config', 'G-JLGLB1LBDZ'); കേരളത്തില്‍ വേനല്‍ക്കാലത്തിന് സമാനമായ ചൂട്, മുന്നറിയിപ്പുമായി അധികൃതര്‍

കേരളത്തില്‍ വേനല്‍ക്കാലത്തിന് സമാനമായ ചൂട്, മുന്നറിയിപ്പുമായി അധികൃതര്‍

Malabar first news
മലപ്പുറം : മഴ കഴിഞ്ഞിട്ട് ഒരാഴ്ച പോലും തികഞ്ഞില്ല, ചൂട് പൊള്ളിക്കുകയാണ്. വേനല്‍ക്കാലത്തിന് സമാനമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മുന്‍വര്‍ഷങ്ങളിലെ തനിയാവര്‍ത്തനമായതിനാല്‍ കാലാവസ്ഥാ ഗവേഷകര്‍ വരള്‍ച്ചാ സൂചനയും നല്‍കുന്നുണ്ട്. 


വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ അല്ലെങ്കില്‍ ദുര്‍ബലമാകുന്നതും പിന്നാലെ വേനല്‍ ശക്തമാകുന്നതുമാണ് പ്രവണത.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മഴയുടെ അളവില്‍ 178 % വര്‍ദ്ധനയുണ്ടായിരുന്നു. പിന്നീട് വിട്ടു നിന്ന മഴ മേയ് അവസാനം 87 ശതമാനം വര്‍ദ്ധിച്ചു. സമീപകാലത്തെ ഏറ്റവും ശക്തമായ വേനല്‍ മഴയ്ക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം വരെ മഴ തുടര്‍ന്നിരുന്നു.


3/related/default