തിരുരങ്ങടി : അബ്ദുൽ റഹിമാൻ നഗർ ഗ്രാമ പഞ്ചായത്തിൽ അനധികൃതമായി നിർമിക്കുന്ന പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾ തടയുവാൻ കേരള ഹൈ കോടതി പഞ്ചായത്തിന് നിർദേശം നൽകി. മേൽ പള്ളി നിർമ്മിക്കുന്നത് പഞ്ചായത്തിന്റെ പെർമിറ്റ് ഇല്ലാതെയാണെന്നും വളരെ അടുത്ത് മറ്റൊരു ജുമാ മസ്ജിദ് ഉള്ളപ്പോൾ പള്ളി നിർമ്മിക്കുന്നവരുടെ വ്യക്തിഗത താല്പര്യങ്ങൾക്കു മാത്രം വേണ്ടിയാണു മേൽ പള്ളി നിർമ്മിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു പ്രദേശവാസികൾ കേരള ഹൈ കോടതിയെ സമീപിച്ചിരുന്നു.
മേൽ കേസിൽ പഞ്ചായത്ത് റിപ്പോർട്ട് ഫയൽ ചെയ്യുകയും മേൽ പള്ളി നിർമ്മിക്കുന്നത് പഞ്ചായത്തിൽ നിന്നും അനുമതി ഇല്ലാതെയാണെന്നും നിർമാണം നിർത്തി വെക്കുവാൻ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ടെന്നു കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരള ഹൈ കോടതി മേൽ പള്ളിയുടെ അനധികൃത നിർമാണം നിർത്തി വെക്കാൻ പഞ്ചായത്തിന് നിർദേശം നൽകികൊണ്ട് ഉത്തരവിട്ടത്.