താനൂർ: നടക്കാവ് പള്ളിയിലും, ശോഭാപറമ്പ് ക്ഷേത്രത്തിലും മോഷണം നടത്തിയപ്രതിയെമണിക്കൂറുകൾക്കകംപാലക്കാട് നിന്നും താനൂർ പോലീസ് പിടികൂടി.
കരുവാരക്കുണ്ട് സ്വദേശി പുൽവെട്ട ചെല്ലപ്പുറത്തുദാസൻ എന്ന മുത്തു ദാസ് (46)നെയാണ് താനൂർ പോലീസ് മണിക്കൂറുകൾക്കകം പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് താനൂർ തിരൂർ റോട്ടിലെ ക്ഷേത്രത്തിലും പള്ളിയിലും.മോഷണംനടത്തിയത്.മോഷ്ടാവ് ട്രെയിനിൽ വന്നിറങ്ങി മോഷണം നടത്തി ശേഷം ട്രെയിനിൽ ഷൊർണൂർ കോഴിക്കോട് എന്നിവിടങ്ങളിൽ കറങ്ങി, പാലക്കാട്, പോയി ലോഡ്ജിൽ റൂം എടുത്ത്താമസിക്കുകയായിരുന്നു,അവിടെനിന്നാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇരു ആരാധ ലയാങ്ങളിലെയും
ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നെടുക്കുകയായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു,രണ്ട് സ്ഥലങ്ങളിലേയും സി.സി.ടി.വികളിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു, ക്ലിയർ ഇല്ലാത്തതിനാൽ മോഷ്ടാവ് ആരാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.
താനൂർ ഡി.വൈ.യെസ്. പി ബെന്നി വി.വി യുടെ നേതൃത്വത്തിൽ , ഇൻ സ്പ്കടർ ടോണി ജെ മറ്റം, എസ്.ഐ. മാരായ എൻ. ആർ. സുജിത് , സുകീഷ്, എ എസ് ഐ സലേഷ്, ലിബിൻ, സെബാസ്റ്റ്യൻ സുജിത് താനൂർ ഡാൻസഫ് എസ് ഐ പ്രമോദ്, അനീഷ് ബിജോയ് എന്നിവരടങ്ങിയ അന്വേഷണ സംഘം മികച്ച അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞു മോഷ്ടാവ് പാലക്കാട് ജില്ലയിലേക്ക് കടന്നതായി മനസ്സിലാക്കി പാലക്കാട് വെച്ചു പിടികൂടുകയായിരുന്നു.
