തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കല്‍പകഞ്ചേരി സ്വദേശി കല്ലിങ്ങപ്പറമ്പില്‍ ഉണ്ണി കൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സംഭവത്തില്‍ തൃശൂര്‍ ചെറുതുരുത്തി സ്വദേശി തെച്ചക്കാട്ട് അബ്ദുല്‍ഷഫീഖിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ യാണ് സംഭവം കോട്ടക്കലില്‍ നിന്നാണ് ഷഫീഖ് തിരൂരിലേക്ക് ഉണ്ണികൃഷ്ണന്‍റെ ഓട്ടോ വിളിക്കുന്നത് ശേഷം തിരൂരില്‍ നിന്ന് മദ്യപിച്ച ഷഫീഖ് വെട്ടം ചീര്‍പ്പിലേക്ക് പോകണമെന്ന് പറഞതു പ്രകാരം വെട്ടം ചീര്‍പ്പിലെത്തിയപ്പോള്‍ ഡ്രൈവറെ വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു
നാട്ടുകാരാണ് ഉണ്ണികൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്
സംഭവത്തിനു ശേഷം VRC ഹോസ്പിറ്റലിലെത്തിയ അബ്ദുല്‍ ഷഫീഖിനെ തിരൂര്‍ പോലീസെത്തി അറസ്റ്റ് ചെയ്തു
മാസങ്ങള്‍ക്ക് മുമ്പ് അബ്ദുല്‍ ഷഫീഖ് VRC ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു
