എടവണ്ണ:കഴിഞ്ഞ മാസം 29ന് മലപ്പുറം എടവണ്ണ ആര്യൻ തൊടികയിൽ പ്രവാസി വ്യവസായിയുടെ വീട് പെട്രോളോഴിച്ചു കത്തിച്ചു കുടുംബത്തെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ.
രണ്ടു കാറുകൾ കത്തിനശിക്കുകയും വീടിന് കാര്യമായ കെടുപാടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. 40 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ച കേസിൽ മുന്ന് പ്രതികളെ കൂടി എടവണ്ണ പോലീസും മലപ്പുറം എസ്.പിയുടെ സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് പിടി കൂടി.
ഇടുക്കി മൊറയൂർ പോലീസിന്റെ സഹായത്തോടെ മൊറയൂർ വനമേഖലയിലെ ഒളിസങ്കേതത്തിൽ നിന്നും സഹസികമായി യാണ് പ്രതികളെ പിടികൂടിയത്.
ഇവരെ ഇന്ന് രാവിലെ എടവണ്ണ പോലീസ് സ്റ്റേഷനിലെത്തിച്ചു നിലമ്പൂർ ഡി.വൈഎസ്പി യുടെനേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു.
പരപ്പനങ്ങാടി സ്വദേശികളായ വലിയപറമ്പത് മുഹമ്മദ്‌ഷഫീക് (28), ചിറമംഗലം സ്വദേശി കല്ലൻ ഫഹദ് (28), ചേർപ്പുളശ്ശേരി സ്വദേശി മൂലങ്കുന്നത്ത് അബ്ദുൽ റസാക്ക് (25) എന്നിവരാണ് പിടിയിലായത്.
മുവരും എറണാംകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘാംഗങ്ങളാണ്.
ഒരാളെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൾഫിൽ നിന്നും ഒരാൾ ക്വട്ടേഷൻ നൽകിയതാ യാതയാണ് മുഖ്യപ്രതി ഷഫീഖിന്റെ മൊഴി.
ഇവരെ കോടതിയിൽ ഹാജരാക്കും.
പഴുതടച്ചുള്ള പോലീസിൻ്റെ അന്വേഷണത്തിലൂടെയാണ് പ്രതികൾ വേഗത്തിൽ പിടിക്കപ്പെട്ടത്.
