gtag('config', 'G-JLGLB1LBDZ'); ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില

ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില

Malabar first news


കോഴിക്കോട് :ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില. ഞാലിപ്പൂവൻ സെഞ്ച്വറി അടിക്കാനൊരുങ്ങിയാണ് . കിലോ വില 85 രൂപയായി. നേന്ത്രപഴം, പൂവൻപഴം, ഞാലിപൂവൻ, മൈസൂ‌‌ർപഴം, റോബസ്റ്റ എന്നിവയ്ക്കും വില കുതിക്കുകയാണ്. ഒരു മാസത്തിനിടെ 40 മുതൽ 50 രൂപ വരെയാണ് കൂടിയത്. 40 - 45 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു കിലോ നേന്ത്രപ്പഴത്തിന് 70 - 75 രൂപയായി.



 മൈസൂ‌‌ർപ്പഴത്തിന്റെ വില 45 രൂപയിലെത്തി. മാസങ്ങൾക്ക് ശേഷമാണ് മൈസൂർ പഴത്തിന് ഇത്രകണ്ട് വില ഉയരുന്നതെന്ന് വ്യാപാരികൾ പറയുന്നു.കാലവർഷക്കെടുതിയിൽ വാഴകൃഷിക്കുണ്ടായ നാശമാണ് വില ഉയരാനിടയായത്. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഈ വർഷം മൂന്നിലൊന്ന് വാഴക്കൃഷിയാണ് നശിച്ചത്. വരൾച്ച, കാ​റ്റ് എന്നിവ മൂലമായിരുന്നു കൃഷി നാശം. ഉത്പാദനം കാര്യമായി കുറഞ്ഞതോടെ ഞാലിപ്പൂവനും നേന്ത്രപഴത്തിനും വില കൂടി.



 ഇനിയും വില ഉയരുമെന്ന സൂചനയാണ് വിപണിയിൽ. കേരളത്തിൽ ഓണവും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ വിവിധ ആഘോഷങ്ങളും അടുത്തതോടെ പഴത്തിന് ആവശ്യക്കാരും വിലയും ഉയരും. ശക്തമായ വരൾച്ചയായിരുന്നു ആദ്യപ്രതിസന്ധി. കുഴൽക്കിണറുകൾ വ​റ്റിയതോടെ ജലസേചനം മുടങ്ങി. അവശേഷിച്ച വാഴകളിൽ ഏറെയും കാലവർഷാരംഭത്തിലെ കൊടുങ്കാ​റ്റിൽ വീണു. കർഷകർക്ക് കാര്യമായ നഷ്ടമുണ്ടായി. പുഴുശല്യം പ്രതിസന്ധിയായി നിലനിൽക്കുന്നുണ്ടെങ്കിലും പഴത്തിനെ ബാധിക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. അതെസമയം

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പച്ചക്കറി വില കാര്യമായി കുറഞ്ഞു. സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലും ഉത്പാദനം കൂടിയതും കൂടുതൽ പച്ചക്കറി വിപണിയിൽ എത്തിയതുമാണ് വില കുറയാൻ കാരണമായത്. ഓണം അടുക്കുന്നതോടെ വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.


3/related/default