തിരുനാവായ :തെക്കൻ കാശിയെന്നറിയപ്പെടുന്ന തിരുന്നാവായയുടെ വികസന സ്വപ്നങ്ങൾക്ക് വേഗം പകരാൻ തിരുനാവായ – തവനൂർ പാലം ഒരുങ്ങുന്നു പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനോദ്ഘാടനം സപ്തംബർ 8ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.പുഴകൾക്കും നദികൾക്കും കുറുകെ നിർമ്മിക്കുന്ന പാലങ്ങളിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ യായ അൾട്രാ ഹൈ പെർഫോമൻസ് ഫൈബർ റീ എൻഫോഴ് സ്‌ഡ് കോൺക്രീറ്റ് ടെക്നോളജി ഉപയോഗിച്ചാണ് ഭാരതപുഴക്ക് കുറുകെ തിരുന്നാവായ – തവനൂർ പാലം നിർമ്മിക്കുന്നത്.
തവനുർ- തിരുന്നാവായ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒരു പാലം നിർമിക്കുക എന്നത് പതിറ്റാണ്ടുകളുടെ ആവശ്യമായിരുന്നു.ത്രിമൂർത്തി സംഗമ സ്ഥാനമായ തിരുന്നാവായയിലേക്ക് തെക്കൻ ജില്ലകളിൽ നിന്നും വിശ്വാസികൾക്ക് വേഗത്തിൽ എത്താൻ കഴിയുന്ന തിനായി പാലം നിർമിക്കണമെന്ന ആവശ്യം ഉയരുന്നിരുന്നു.തവനൂരിൽ നടത്തിവരുന്ന സർവോദയ മേളയുടെ ഭാഗമാ യി പാലം നിർമിക്കുക എന്ന ചർച്ചകൾ ഓരോ മേളക്കാലത്തും ഉയർന്നു വരാറുണ്ട്. പുഴമുറിച്ചുകടക്കാൻ മേള സമയത്ത് ലക്ഷങ്ങൾ ചിലവഴിച്ച് താൽക്കാലിക നടപ്പാലം ഒരുക്കുകയാണ് പതിവ്. ഇതേ തുടർന്നാണ് പിപി അബ്ദുള്ള കുട്ടി തിരൂരിലും കെടി ജലീൽ കുറ്റിപ്പുറത്തും എം എൽ എയായിരുന്ന എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് 2010 ത്തിൽ പാലത്തിന് രൂപരേഖയായതും ബജറ്റിൽ പാലത്തിന് ആവശ്യ മായ തുക ഉൾക്കൊള്ളിച്ചും. എന്നാൽ. സ്ഥലമേറ്റെടുപ്പ് നീളുകയും സ്ഥല മുടമകളിൽ പലരും സ്ഥലത്തുണ്ടാ കാത്തതും പ്രയാസങ്ങൾ സൃഷ്‌ടിച്ചു.
2016ൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ വന്നതോടെ പാലത്തിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടത്തി 63.86 കോടി രൂപ ധനമന്ത്രി തോമസ് ഐസക് അനുവദിച്ചു. മാത്രമല്ല ഇരുഭാഗത്തുമുള്ള അനുബന്ധ റോഡുകൾക്കുള്ള സ്ഥലമേറ്റെടുപ്പിനായി 3.65 കോടി രൂപയും വകയിരുത്തി.26 വ്യക്തികളിൽനിന്ന് ഭൂമി കെടി ജലീൽ എംഎൽഎയുടെ നേതൃ ത്വത്തിൽ ഏറ്റെടുത്ത് പണം നൽകി. സ്ഥലം ഏറ്റെടുപ്പിൽ തവനൂർ പഞ്ചായത്ത് ഭരണ സമിതിയും താൽപ്പര്യമെടുത്തതോടെ പദ്ധതി പ്രവർത്തനം എളുപ്പമായി.
പാലത്തിൻ്റെ ഡിസൈൻ അടക്കം ടെൻഡർ ക്ഷണിക്കുകയും 48.83 കോടി രൂപക്ക് ഊരാളുങ്ങൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി കരാർ ഒപ്പിടുകയും ചെയ്‌തു. ഇതോടെയാണ് പാലം യാഥാർത്യത്തിലേക്ക് നീങ്ങിയത്.പാലത്തിൻ്റെ മൊത്തം നീളം 1200 മീറ്റ റാണ്. ഇതിൽ 820 മീറ്റർ പാലവും 380 മീറ്റർ അപ്രോച്ച് റോഡും ഉൾപ്പെടും പാലത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം 8 ന് ‘ വൈകിട്ട് 5 ന് തവനൂരിലെ പാപ്പിനിൻ കാവ് മൈതാനിയിൽ വെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും ചടങ്ങിൽ കെ ടി ജലിൽ എം എൽ എ അധ്യക്ഷനാകും. കുറുക്കോളി മൊയ്തീൻ എം എൽ എ , എം പി അബ്ദു സമദ് സമദാനി എം പി എന്നിവർ മുഖ്യാതിഥികളായിരിക്കും

