പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പരിയാപുരം ചീരട്ടാമലയിൽ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ചെങ്കൽ ക്വാറിയിൽനിന്ന് 11 ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു. സിഐ സുമേഷ് സുധാകർ, എസ്ഐ സെബാസ്റ്റ്യൻ രാജേഷ്, സിപിഒമാരായ പ്രശാന്ത്, പ്രജീഷ്, ഷജീർ, സൽമാൻ എന്നിവരാണ് പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും ക്വാറികളിൽ വ്യാപക പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. പൊലീസും മോട്ടർ വാഹന വകുപ്പും ജിയോളജി വിഭാഗവും ചേർന്ന് പെരിന്തൽമണ്ണയിലും വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
