Recent Posts

{getWidget} $results={4} $label={recent}

8/21/2024 01:03:00 PM

പരപ്പനങ്ങാടി : അരിയല്ലൂർ ബീച്ചിൽ  ജൂൺ 27 ണ് നടന്ന വധശ്രമകേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂർ കടപ്പുറത്തു  പകൽ സമയത്തുണ്ടായ വധശ്രമ കേസിൽ പ്രതിയെ കണ്ടത്താതത് ഏറെ വിവാദമായിരുന്നു.


അരിയല്ലൂർ  ബീച്ചിലെ വടക്കേപ്പുറത്തു മുജീബിനെ കുത്തി പരിക്കേൽപ്പിച്ചു ഒളിവിൽ പോയ കോട്ടിൽ കണ്ണന്റെ  പുര യ്ക്കൽ  മുബൈറിന്റെ മകൻ സുൽഫിക്കർ (25)നെയാണ്  പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.ബാംഗ്ലൂരിലും കണ്ണൂരിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന സുൽഫിക്കർ  നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ സഞ്ജു ജോസഫ് പ്രതിയെ അറെസ്റ്റ്‌ ചെയ്തത്. 


എസ് ഐ .മുഹമ്മദ്‌ റഫീഖ്, എ.എസ് ഐ .റീന, സി.പി.ഒ മുജീബ്, അർജുൻ, സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിമാൻഡ് ചെയ്തു.




0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ