gtag('config', 'G-JLGLB1LBDZ'); കുട്ടികളെ കണ്ടാൽ ആദ്യം ഉണരുന്നത് അധ്യാപകനാണ്"; വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ

കുട്ടികളെ കണ്ടാൽ ആദ്യം ഉണരുന്നത് അധ്യാപകനാണ്"; വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ

Malabar first news
"കുട്ടികളെ കണ്ടാൽ ആദ്യം ഉണരുന്നത് അധ്യാപകനാണ്"; വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ


മലപ്പുറം: വിദ്യാർത്ഥിയോട് വേദിയിൽ പെരുമാറിയ സംഭവത്തെ തുടർന്ന് ഉയർന്ന വിവാദത്തിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.ടി. ജലീൽ വിശദീകരണവുമായി രംഗത്തെത്തി. കുട്ടികളുമായി ഇടപഴകുമ്പോൾ പൊതുപ്രവർത്തകനെന്ന നിലയേക്കാൾ തന്റെ അധ്യാപക സ്വഭാവമാണ് മുൻപന്തിയിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

അനുമോദന ചടങ്ങുകളിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നതാണ് തന്റെ പതിവെന്നും, അവരുടെ കഴിവുകൾക്കൊപ്പം പിഴവുകളും സൗഹൃദപരമായി ചൂണ്ടിക്കാണിക്കാനാണ് ശ്രമിക്കുന്നതെന്നും ജലീൽ വ്യക്തമാക്കി. ഒരു വിദ്യാർത്ഥിയുടെ ചെവിയിൽ സ്പർശിച്ചതായി സമ്മതിച്ചെങ്കിലും, കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. 

ദീർഘകാലം അധ്യാപകനായിരുന്ന അനുഭവം ചൂണ്ടിക്കാട്ടിയ അദ്ദേഹം, പഠിപ്പിച്ച കാലത്ത് ഒരു വിദ്യാർത്ഥിയെയും ശിക്ഷിച്ചിട്ടില്ലെന്നും കുട്ടികളുടെ നന്മ മാത്രമാണ് എന്നും തന്റെ ലക്ഷ്യമെന്നും പറഞ്ഞു. ആരെങ്കിലും തന്റെ പെരുമാറ്റം കൊണ്ട് അസ്വസ്ഥരായതായി അറിയിച്ചാൽ അത് ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, മണ്ണാർക്കാട് നടന്ന ചടങ്ങിനിടെ വിദ്യാർത്ഥിയോട് നടത്തിയ പെരുമാറ്റവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്
  • വളരെ പുതിയ

    കുട്ടികളെ കണ്ടാൽ ആദ്യം ഉണരുന്നത് അധ്യാപകനാണ്"; വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ

3/related/default