gtag('config', 'G-JLGLB1LBDZ'); തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ അധ്യായം; മുഖ്യമന്ത്രിയായി അധികാരമേറ്റ് വിജയ്

തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ അധ്യായം; മുഖ്യമന്ത്രിയായി അധികാരമേറ്റ് വിജയ്

Malabar One  Desk
ചെന്നൈ  :  തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കമായി ടിവികെ നേതാവും നടനുമായ സി . ജോസഫ് വിജയ്മു ഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നിരവധി രാഷ്ട്രീയ-സിനിമാ പ്രമുഖർ പങ്കെടുത്തു. ദീർഘകാലമായി സംസ്ഥാന രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ദ്രാവിഡ പാർട്ടികൾക്ക് പുറത്തുനിന്ന് ഒരു പുതിയ ശക്തി അധികാരത്തിലെത്തുന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത.


മുഖ്യമന്ത്രിയായ വിജയ് പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ നേരിട്ട് കൈകാര്യം ചെയ്യും. അദ്ദേഹത്തോടൊപ്പം ടിവികെയിലെ പ്രമുഖ നേതാക്കളും പുതുമുഖങ്ങളുമടങ്ങിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ സംവിധായകൻ സ് . ആ . ചന്ദ്രശേഖരൻ , ഗായിക Shoba ചന്ദ്രശേഖരൻ , നടി തൃഷ കൃഷ്ണൻ , കോൺഗ്രസ് അധ്യക്ഷൻ മാളികര്ജുന് ഖർജ് , പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ സന്നിഹിതരായിരുന്നു.



1967ന് ശേഷം ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തമിഴ്‌നാട് മന്ത്രിസഭയിൽ പങ്കാളിയാകുന്നതും ശ്രദ്ധേയമായി. കോൺഗ്രസ് പ്രതിനിധികൾക്കും മന്ത്രിസഭയിൽ ഇടം ലഭിച്ചു.
സിനിമാ താരമെന്ന ജനപ്രീതി രാഷ്ട്രീയ പിന്തുണയാക്കി മാറ്റാൻ വിജയ് വർഷങ്ങളായി നടത്തിയ തയ്യാറെടുപ്പാണ് ഈ വിജയത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ആരാധക കൂട്ടായ്മയായ “വിജയ് മക്കൾ ഇയക്കം” പിന്നീട് ശക്തമായ രാഷ്ട്രീയ സംഘടനയായി വളർന്നു. 2024ൽ പാർട്ടി പ്രഖ്യാപിച്ച ശേഷമാണ് വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പൂർണമായും പ്രവേശിച്ചത്.




ബാലതാരമായി സിനിമയിൽ എത്തിയ വിജയ് പിന്നീട് തമിഴ് സിനിമയിലെ മുൻനിര താരമായി മാറി. കോടികൾ പ്രതിഫലം ലഭിക്കുന്ന സിനിമാ ജീവിതത്തിൽ നിന്ന് മാറി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചിരിക്കുകയാണ്.
3/related/default