gtag('config', 'G-JLGLB1LBDZ'); വി ഡി സതീശന് വേണ്ടി ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം; പാണക്കാടില്‍ ചര്‍ച്ചകള്‍ സജീവം

വി ഡി സതീശന് വേണ്ടി ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം; പാണക്കാടില്‍ ചര്‍ച്ചകള്‍ സജീവം

Malabar One  Desk

മലപ്പുറം : മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമൈയ ഗത്തിറങ്ങിയതായി റിപ്പോര്‍ട്ട്. അനുനയശ്രമങ്ങളുടെ ഭാഗമായി കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ബി . സ് . സാമീർ അഹ്‌മദ്‌ ഖാൻ പാണക്കാടെത്തി ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.



എഐസിസി ജനറല്‍ സെക്രട്ടറി ക്കെ . സി . ുവേണുഗോപാൽ മായി അടുത്ത ബന്ധമുള്ള നേതാവാണ് സിദ്ധരാമയ്യ. കെ സി വേണുഗോപാലിന്റെ അഭ്യര്‍ഥന പ്രകാരമാണ് ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ ഇടപെട്ടതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍നിന്നുള്ള സൂചന.
അനുനയ നീക്കങ്ങളുടെ ഭാഗമായി ബംഗളൂരു കെഎംസിസി നേതൃത്വത്തില്‍നിന്നുള്ള ഒരാളെ കര്‍ണാടക നിയമസഭയില്‍ എംഎല്‍സിയാക്കാമെന്ന വാഗ്ദാനവും ലീഗ് നേതാക്കള്‍ക്ക് മുന്നില്‍ വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.




അതേസമയം, കഴിഞ്ഞ ദിവസം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട്അ ബ്ബാസ് അലി ശിഹാബ് തങ്ങൾ നേരിട്ട് സിദ്ധരാമയ്യയെ സന്ദര്‍ശിച്ചിരുന്നു. കാസര്‍കോട് നിയുക്ത എംഎല്‍എ കല്ലട്ര മാഹിന്‍ ഹാജിയോടൊപ്പമാണ് അബ്ബാസ് അലി തങ്ങള്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയതെന്നാണ് വിവരം.
3/related/default