ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും ഉയര്‍ന്നു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പുതുതായി വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമായത്.
പുതിയ നിരക്കുപ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 97.77 രൂപയും ഡീസല്‍ 90.67 രൂപയുമായി. കൊല്‍ക്കത്തയില്‍ പെട്രോള്‍ 108.74 രൂപയും ഡീസല്‍ 95.13 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍ 103.67 രൂപയും ഡീസല്‍ 93.14 രൂപയുമായി ഉയര്‍ന്നു. ചെന്നൈയില്‍ ഡീസല്‍ വില 95.25 രൂപയായി.
കേരളത്തിലും വിലക്കയറ്റം പ്രകടമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ 110.76 രൂപയും ഡീസല്‍ 99.64 രൂപയുമായി. കോഴിക്കോട് നഗര മേഖലയില്‍ പെട്രോള്‍ 109.07 രൂപയും ഡീസല്‍ 97.96 രൂപയുമാണ് നിലവിലെ നിരക്ക്. ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ 109.37 രൂപയും ഡീസല്‍ 98.23 രൂപയുമായി ഉയര്‍ന്നു.