gtag('config', 'G-JLGLB1LBDZ'); മലയാള സർവകലാശാലയിലെ പുതിയ പെരുമാറ്റച്ചട്ടം; സർക്കാരിന്റെ നിർദേശമല്ലെന്ന് മന്ത്രി

മലയാള സർവകലാശാലയിലെ പുതിയ പെരുമാറ്റച്ചട്ടം; സർക്കാരിന്റെ നിർദേശമല്ലെന്ന് മന്ത്രി

Malabar One  Desk

 മലയാള സർവകലാശാലയിലെ പുതിയ പെരുമാറ്റച്ചട്ടം; സർക്കാരിന്റെ നിർദേശമല്ലെന്ന് മന്ത്രി




കോട്ടയം: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പുറത്തിറക്കിയ വിവാദ പെരുമാറ്റച്ചട്ട സർക്കുലറിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സർക്കുലർ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ സാഹചര്യങ്ങളും തുടരുമെന്ന് മന്ത്രി പറഞ്ഞു. “ഞങ്ങളൊക്കെയും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്നവരാണ്. വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യമാണെന്നതാണ് നിലപാട്. എന്നാൽ പൊതുപരിപാടികൾ തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗവർണറുടെ നിർദേശത്തെ തുടർന്നാണ് മലയാള സർവകലാശാലയിൽ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നതും ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളിക്കുന്നത് വിലക്കുന്നതുമാണ് പ്രധാന നിർദേശങ്ങൾ. അനധികൃത രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്

Tags
3/related/default