gtag('config', 'G-JLGLB1LBDZ'); യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു; വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ദുരന്തം

യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു; വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ദുരന്തം

Malabar One  Desk

 യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു; വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ദുരന്തം





പത്തനംതിട്ട: കുന്നന്താനത്ത് യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കടന്നൽ ആക്രമിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. കുന്നന്താനം സ്വദേശിയായ സാൻബി ജേക്കബ് (33) ആണ് മരിച്ചത്.

വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴായിരുന്നു കടന്നലുകളുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സാൻബിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ പതിനൊന്നാം തീയതിയായിരുന്നു സാൻബിയുടെ വിവാഹം. കൂടാതെ മറ്റന്നാൾ ഗൾഫിലേക്ക് പോകാനിരിക്കെയായിരുന്നു അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. യുവാവിന്റെ മരണത്തിൽ നാട്ടിൽ ദുഃഖം നിറഞ്ഞിരിക്കുകയാണ്.

3/related/default