gtag('config', 'G-JLGLB1LBDZ'); അമ്മ മരിച്ചതറിയാതെ മൂന്ന് ദിവസം മൃതദേഹത്തിന് കാവലിരുന്ന മകൻ; സംഭവം കോട്ടയത്ത്

അമ്മ മരിച്ചതറിയാതെ മൂന്ന് ദിവസം മൃതദേഹത്തിന് കാവലിരുന്ന മകൻ; സംഭവം കോട്ടയത്ത്

Malabar first news

കോട്ടയം: അമ്മ മരിച്ചതറിയാതെ മാനസികാസ്വാസ്ഥ്യമുള്ള മകൻ മൂന്ന് ദിവസം മൃതദേഹത്തിന് സമീപം കഴിഞ്ഞതായി കണ്ടെത്തി. കോട്ടയം കഞ്ഞിക്കുഴിക്ക് സമീപത്തെ ആനത്താനം താമരശ്ശേരിയിലാണ് ദാരുണ സംഭവം.
സർവേ വകുപ്പിൽ നിന്ന് വിരമിച്ച ഭാനുമതി കെ.കെ ആണ് മരിച്ചത്. ഇവരുടെ ഏകമകനായ പ്രവീൺ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിയുന്ന ആളാണെന്ന് നാട്ടുകാർ പറഞ്ഞു. 






ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് വീട് തുറന്ന് പരിശോധിച്ചു

അമ്മ മരിച്ചതറിയാതെയാണ് ഇയാൾ ദിവസങ്ങളോളം വീട്ടിനുള്ളിൽ തുടരുകയായിരുന്നു.
വീട്ടിൽ നിന്ന് ദുർഗന്ധവും പ്രാണിശല്യവും അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികളും ബന്ധുക്കളും വാർഡ് മെമ്പറെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സഹായത്തോടെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഭാനുമതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ കോട്ടയം ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ മേൽനടപടികൾ സ്വീകരിച്ചു.
3/related/default