gtag('config', 'G-JLGLB1LBDZ'); മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; യുഡിഎഫിന് തിരിച്ചടിയെന്ന് മുസ്ലിം ലീഗ് നേതാവ് പി അബ്ദുൽ ഹമീദ്

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; യുഡിഎഫിന് തിരിച്ചടിയെന്ന് മുസ്ലിം ലീഗ് നേതാവ് പി അബ്ദുൽ ഹമീദ്

Malabar One  Desk
മലപ്പുറം: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെതിരെ കടുത്ത വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി അബ്ദുൽ ഹമീദ്. മുഖ്യമന്ത്രിയെ ഇതുവരെ പ്രഖ്യാപിക്കാത്തത് പൊതുജനങ്ങളിൽ വലിയ അസന്തോഷം സൃഷ്ടിക്കുന്നുവെന്നും, പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വിമർശനങ്ങളും നേരിടേണ്ടിവരുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.



യുഡിഎഫ് തെരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയത്തിന്റെ തിളക്കം ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ മൂലം കുറയുന്നുവെന്നും ഹമീദ് ആരോപിച്ചു. സർക്കാർ രൂപീകരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനകത്ത് തുടരുന്ന ചർച്ചകളാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വിലയിരുത്തൽ. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഹൈക്കമാൻഡ് തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്.
3/related/default