സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ലാത്തിച്ചാര്‍ജില്‍ പ്രതികരിച്ച് സിപിഐഎം മുതിര്‍ന്ന നേതാവ് എ കെ ബാലന്‍

Malabar One  Desk


    



പാലക്കാട്: സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ലാത്തിച്ചാര്‍ജില്‍ പ്രതികരിച്ച് സിപിഐഎം മുതിര്‍ന്ന നേതാവ് എ കെ ബാലന്‍. പൊലീസും ഗുണ്ടകളും മൃഗീയമായ ആക്രമണം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടത്തിയെന്ന് എ കെ ബാലന്‍ പറഞ്ഞു. സമാധാനം കാത്തുസൂക്ഷിക്കേണ്ട പൊലീസ് തലങ്ങും വിലങ്ങും പ്രവര്‍ത്തകരെ തല്ലി. ഒന്നും മറക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിന് പിന്നാലെ ആണ് ആക്രമണമെന്നും എ കെ ബാലന്‍ പറഞ്ഞു.


'വിരമിച്ച വനിതാ ഡിജിപി പോടാ പുല്ലേ പൊലീസേ എന്ന് മുദ്രാവാക്യം വിളിച്ചു. ഇതുപോലുള്ള പൊലീസുകാര്‍ ഇന്നും സേനയില്‍ ഉണ്ട്. ഇത്തരം പൊലീസുകാര്‍ ഇങ്ങനെ പെരുമാറിയാല്‍ ഇനി അവര്‍ പൊലീസായി ഉണ്ടാകില്ല. പാര്‍ട്ടി ഓഫീസില്‍ വന്ന് പൊലീസിനും ഗുണ്ടകള്‍ക്കും വിലസാമെന്ന് ധരിക്കരുത്. പൊലീസ് നിക്ഷ്പക്ഷമായ അന്വേഷണം നടത്തട്ടെ', എ കെ ബാലന്‍ പറഞ്ഞു.


സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് തടഞ്ഞില്ലായിരുന്നെങ്കില്‍ എന്തെല്ലാം സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ എല്ലാം ശവത്തില്‍ ചവിട്ടി മാത്രമായിരുന്നു അവര്‍ക്ക് പോകാന്‍ കഴിയുമായിരുന്നതെന്നും അതുകൊണ്ട് അനങ്ങാതിരുന്നാല്‍ നല്ലതെന്നും എ കെ ബാലന്‍ പറഞ്ഞു.


 ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടത്തിയ  ആക്രമണത്തിലും , SFI,DYFI സഖാക്കൾക്ക് നേരെ പോലീസ് നടത്തിയ ലാത്തി ചാർജ്ജിലും പ്രതിഷേധിച്ച് പാർട്ടി പാലക്കാട്  പ്രതിഷേധ പ്രകടനം നടത്തി.



3/related/default