gtag('config', 'G-JLGLB1LBDZ'); എടപ്പാളിൽ വൻ സ്വർണ്ണ കവർച്ച ; ബസിൽ വെച്ച് വ്യാപാരിയുടെ കയ്യിൽ നിന്ന് നഷ്ട്ടപെട്ടത് ഒരു കോടി രൂപയുടെ സ്വർണ്ണം

എടപ്പാളിൽ വൻ സ്വർണ്ണ കവർച്ച ; ബസിൽ വെച്ച് വ്യാപാരിയുടെ കയ്യിൽ നിന്ന് നഷ്ട്ടപെട്ടത് ഒരു കോടി രൂപയുടെ സ്വർണ്ണം

Malabar first news


എടപ്പാൾ: കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനിൽ നിന്ന് വൻ സ്വർണ്ണക്കവർച്ച. തൃശ്ശൂരിലെ സ്വർണ്ണ വ്യാപാരിയുടെ ഒരു കോടിയിലധികം രൂയുടെ സ്വർണ്ണം കവർന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തിരൂരിലെ ജ്വല്ലറിയിൽ കാണിക്കുന്നതിനായി തൃശ്ശൂർ സ്വദേശിയായ ജീവനക്കാരൻ വശം കൊണ്ട് വന്ന ആഭരണ കളക്ഷനാണ് കവർച്ച ചെയ്തത്.
 ശനിയാഴ്ച രാത്രി ഒമ്പതരയോടെ കുറ്റിപ്പുറത്ത് നിന്ന് നെടുങ്കട്ടത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസ്സിൽ കയറിയ ജ്വല്ലറി ജീവനക്കാരന്റെ ബാഗിൽ നിന്നാണ് സ്വർണ്ണം കവർന്നത്. 10 മണിയോടെ എടപ്പാളിൽ എത്തിയപ്പോഴാണ് പുറകിൽ തൂക്കിയിരുന്ന ബാഗിൽ നിന്ന് സ്വർണ്ണം
നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന്
കെഎസ്ആർടിസി ബസ്സ് നേരെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക്
എത്തിക്കുകയായിരുന്നു.ബസ്സിലെ യാത്രക്കാരെ
പരിശോധിച്ചെങ്കിലും സ്വർണ്ണം കണ്ടെത്താനായില്ല. സംഭവത്തിൽ ഉടമ നൽകിയ പരാതിയിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു
കോടി എട്ട് ലക്ഷം രൂപ വില വരുന്ന 1512 ഗ്രാം
സ്വർണ്ണമാണ് നഷ്‌ടപ്പെട്ടത്


         
3/related/default