ശുചീകരണ തൊഴിലാളികളുടെ ശ്രമം: യുവതിക്ക് മൊബൈല്‍ ഫോണ്‍ തിരിച്ചു കിട്ടി.

Malabar One  Desk

മലപ്പുറം :  ബസ് യാത്രക്കാരിയായ മേല്‍മുറി സ്വദേശി ബുഷ്‌റ യുടെ മൊബൈല്‍ ഫോണ്‍ ബസ്സില്‍ കയറുന്നതിനായി ഓടിപോകവേ ബസ് സ്‌റ്റോപ്പിന് തൊട്ടടുത്ത അഴുക്ക് ചാലിലേക്ക് വീണു. രണ്ട് മീറ്ററോളം താഴ്ചയുള്ള സ്ലാബ് മൂടിയ അഴുക്ക് ചാലില്‍ നിന്നും ഫോണ്‍ തിരിച്ചെടുക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും കിട്ടാതെ വന്നപ്പോള്‍ നഗരസഭയില്‍ വിവരമറിയിക്കുകയും നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികള്‍ എത്തി സ്ലാബ് മാറ്റി നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തു. 

വീണ്ടെടുത്ത മൊബൈല്‍ ഫോണ്‍ നഗരസഭ ഓഫീസില്‍ വെച്ച് യുവതിക്ക് കൈമാറി. നഗരസഭ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ അബ്ദുല്‍ ഹക്കീം, നഗരസഭ കൗണ്‍സിലര്‍ സി കെ സഹിര്‍, സെക്രട്ടറി കെ പി ഹസീന, ക്ലീന്‍ സിറ്റി മാനേജര്‍ കെ മധുസൂദനന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി അനുകൂല്‍, ശുചീകരണ വിഭാഗം തൊഴിലാളികളായ മനോജ് കുമാര്‍, വാസുദേവന്‍, മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.
3/related/default