ആരോപണങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സര്‍വ്വേയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍

Malabar One  Desk
മലപ്പുറം :  ഉന്നയിച്ച ആരോപണങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സര്‍വ്വേയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഏഴ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വ്വേ ജനങ്ങള്‍ക്ക് പൂരിപ്പിക്കാം. Yes / No ഉത്തരങ്ങള്‍ എഴുതാനുള്ള ചോദ്യമാണ് സര്‍വേ .

ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ നാട്ടിലെ ജനങ്ങളാണ്. അതൊക്കെ ഇന്നും ചോദ്യചിഹ്നമായി അവിടെ തന്നെയുണ്ട്.ഇക്കാര്യങ്ങളില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു', എന്ന കുറിപ്പോടുകൂടിയാണ് സര്‍വ്വേ ഫോം അന്‍വര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.


പൊലീസിന് എതിരെയുള്ള പിവി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കുന്നുണ്ടോ?, പൊലീസിലെ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം വര്‍ഗീയ ശക്തികള്‍ക്ക് അടിമപ്പെട്ടോ?, പച്ചയായ തെളിവുകള്‍ ഉണ്ടായിട്ടും പ്രമാദമായ ചില കേസുകള്‍ പൊലീസ് അട്ടിമറിച്ചോ?, സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭ്യന്തര വകുപ്പ് പിന്തുണ നല്‍കുന്നുണ്ടോ?,മുഖ്യമന്ത്രിയുടെ വിശ്വസ്തത തകര്‍ന്നോ?, പിവി അന്‍വറിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതിപക്ഷ നേതാക്കള്‍ സത്യസന്ധമായ നിലപാട് സ്വീകരിച്ചോ?, കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും ഉന്നത നേതാക്കള്‍ തമ്മില്‍ അവിഹിതമായ ബന്ധം നിലനിര്‍ത്തുന്നുണ്ടോ? എന്നീ ചോദ്യങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്.


3/related/default