gtag('config', 'G-JLGLB1LBDZ'); അന്‍വറിനെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം മലപ്പുറം ജില്ലാ ഘടകം

അന്‍വറിനെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം മലപ്പുറം ജില്ലാ ഘടകം

Malabar first news
മലപ്പുറം : അന്‍വറിനെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം മലപ്പുറം ജില്ലാ ഘടകം. ഇന്ന് വൈകിട്ട് ഏരിയ തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടക്കും. അന്‍വര്‍ രാഷ്ട്രീയ കോമാളിയായി മാറിയെന്ന് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പ്രതികരിച്ചു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പാതി പിന്തുണയുമായി കെ ടി ജലീല്‍ മാത്രം രംഗത്ത് വന്നു. ടി കെ ഹംസയും വി അബ്ദുറഹ്‌മാനും അന്‍വറിനെ കൈവിട്ടു.

മുഖ്യമന്ത്രിയേയും പാര്‍ട്ടി നേതൃത്വത്തിനെയും കടന്നാക്രമിച്ച പിവി അന്‍വറിന് പ്രവര്‍ത്തകര്‍ക്കിടയിലുള്ള പൊതു പിന്തുണ കുറയ്ക്കുകയാണ് സിപിഎം ലക്ഷ്യം. മലപ്പുറത്ത് ഇന്ന് വൈകീട്ട് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ഏരിയ തലങ്ങളില്‍ നടക്കും. അന്‍വറിന്റെ സമനില തെറ്റിയെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.

3/related/default