gtag('config', 'G-JLGLB1LBDZ'); പെരിന്തൽമണ്ണ സ്വദേശി ജുനൈദിന് ജീവിതമാർഗമൊരുക്കി തദ്ദേശ അദാലത്ത്.

പെരിന്തൽമണ്ണ സ്വദേശി ജുനൈദിന് ജീവിതമാർഗമൊരുക്കി തദ്ദേശ അദാലത്ത്.

Malabar first news


പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശി ജുനൈദിന് ജീവിതമാർഗമൊരുക്കി തദ്ദേശ അദാലത്ത്. ഹീമോഫീലിയ രോഗ ബാധിതനായ ജുനൈദ്, പെരിന്തൽമണ്ണ നഗരസഭ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ ഡിടിപി, ഫോട്ടോസ്റ്റാറ്റ് സേവനം നൽകുന്ന സ്ഥാപനം  ആരംഭിക്കുന്നതിന് സൗജന്യമായി സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദാലത്തിലെത്തിയത്. ബികോം ബിരുദധാരി ആണെങ്കിലും 50 ശതമാനത്തിൽ അധികം ഭിന്നശേഷി ഉള്ളതിനാൽ മറ്റ് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ജുനൈദ് മന്ത്രിയോട് പറഞ്ഞു.




 മാസത്തിൽ വലിയൊരു തുക ചികിത്സക്ക് തന്നെ ആവശ്യമുണ്ട്. ഇഞ്ചക്ഷന് മാത്രം ലക്ഷം രൂപയുടെ ചിലവ് വരുന്നുണ്ടെന്ന് ജുനൈദ് പറഞ്ഞു.  പരാതി പരിശോധിച്ച മന്ത്രി എംബി രാജേഷ്  മുൻസിപ്പൽ സെക്രട്ടറിയുമായും ചെയർമാനുമായും ചർച്ച നടത്തി. രോഗാവസ്ഥയും ചികിത്സയ്ക്കുള്ള ചിലവും മാനുഷിക പരിഗണനയും കണക്കിക്കെടുത്ത്, അനുയോജ്യമായ ഒരു ഭാഗത്ത് ഉപജീവനത്തിനായി കിയോസ്ക് ഒരുക്കിനൽകാമെന്ന് ഇരുവരും മന്ത്രിക്ക് ഉറപ്പുനൽകി. തൊട്ടടുത്ത കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനം എടുക്കണമെന്നും മന്ത്രി ശുപാർശ ചെയ്തു.


ദീർഘകാലമായുള്ള തന്റെ ആവശ്യത്തിനു പരിഹാരം കണ്ട സന്തോഷത്തിലാണ് ജുനൈദ് അദാലത്തിൽ നിന്ന് മടങ്ങിയത്.

3/related/default