തിരുന്നാവായയിൽ ഇന്ന് പ്രസിഡന്റ് തെരെഞ്ഞടുപ്പ്.ആയപ്പളളി ഖദീജ ലീഗ് സ്ഥാനാർഥിയായി മത്സരിക്കും.
കൊട്ടാരത്ത് സുഹറാബി പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് ഇന്ന് രാവിലെ 10.30ന് തെരെഞ്ഞടുപ്പ് നടക്കുന്നത്. ഇന്നലെ തിരൂരിൽ ചേർന്ന യു.ഡി.എഫ് ജില്ലാ നേതൃത്വ യോഗത്തിലാണ് ആയപ്പളളി ഖദീജയെ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ ലീഗ് തീരുമാനിച്ചത്.
തിരുന്നാവായയുടെ വികസന മുരടിപ്പിന് കാരണക്കാരിയെന്ന് ആക്ഷേപമുയർന്ന വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് ജമാലിനെ കോൺഗ്രസ് ജില്ലാ നേതാക്കളുടെയും ഭരണസിമിതിയിലെ ചില കോൺഗ്രസ് അംഗങ്ങളുടെയും പിൻന്തുണയോടെ പ്രസിഡന്റ് സ്ഥാനാർഥിയാക്കാൻ ലീഗിലെ ഒരു വിഭാഗം ശ്രമിച്ചെങ്കിലും കനത്ത തിരിച്ചടിയാണ് കോൺഗ്രസിൻ്റെ പ്രാദേശിക നേതൃത്വം നൽകിയത്. സീനത്ത് ജമാലിനെ യോഗത്തിലേക്ക് ലീഗ് നേതൃത്വം വിളിച്ചുവരുത്തി സ്ഥാനാർഥിയാക്കാനായിരുന്നു ശ്രമിച്ചത്. കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം കടുത്ത എതിർപ്പിലൂടെയും ഇറങ്ങി
അവസാനം കോൺഗ്രസിൻ്റെ പ്രദേശിക നേതൃത്വത്തിന് മുന്നിൽ മുട്ടുമടക്കിയ ലീഗിന് സീനത്തിനെ കൈവിടേണ്ടിവന്നു.ഇതോടെയാണ് ഒന്നാം വാർഡ് അംഗമായ ആയപ്പളളി ഖദീജയ്ക്ക് നറുക്ക് വീണത്. കോൺഗ്രസിന് അവസാനത്തെ ആറ് മാസം പ്രസിഡന്റ് സ്ഥാനം വിട്ടുനൽകാമെന്നും ലീഗിന് സമ്മതിക്കേണ്ടിവന്നു.അതേസമയം യു.ഡി.എഫ് ഭരണസിമിതിയുടെ കാലാവധി തീരാൻ ഒന്നര വർഷം മാത്രം ബാക്കി നിൽക്കെ സീനത്ത് ജമാലിനെ പ്രസിഡന്റായി അവരോധിക്കാൻ മണ്ഡലം - ജില്ലാ ലീഗ് നേതാക്കളെ ഉപയോഗിച്ച് പഞ്ചായത്ത് ലീഗ് കമ്മിറ്റിയിലെ ഒരുവിഭാഗം കൊരത്ത് സുഹറാബിയെ സമർദ്ദത്തിലാക്കി രാജിവെപ്പിക്കുകയായിരുന്നു. സീനത്ത് ജമാലിനെ പ്രസിഡന്റാക്കാൻ ചില നേതാക്കൾ സുഹറാബിയെ ബലിയാടാക്കിയെന്ന ആക്ഷേപം ലീഗ് പ്രവർത്തകരിലും പൊതുജനങ്ങൾക്കിടെയിലും ഉയർന്നു.
ഇതിനിടെ കോൺഗ്രസിന്റെ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ശേഷം ലീഗിലേക്ക് ചേക്കറിയ സീനത്തിനെ പ്രസിഡന്റായി അവരോധിക്കാനുളള നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി.ഇത് ലീഗിന് തിരിച്ചടിയായി. കൂടാതെ പ്രസിഡന്റ് സ്ഥാനത്തിന് കോൺ്ഗ്രസ് അവകാശവാദമുന്നയിച്ച് എത്തിയതും ലീഗിന് ഇരുട്ടടിയായി. സീനത്തിനെ രംഗത്തിറക്കി താൻ കോൺഗ്രസുകാരില്ലെന്ന് പറയിപ്പിച്ചതും ലീഗിനും സീനത്തിനും കുരിശായി മാറി. ഇതിനിടെ കൊട്ടാരത്ത് സുഹറാബിയെ മാറ്റുമ്പോൾ സീനത്ത് ജമാൽ, ആയപ്പളളി നാസർ എന്നിവരും സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ രാജിവെക്കണമെന്നും ലോകസഭ തെരെഞ്ഞടുപ്പിന് മുൻപ് ലീഗിൽ ഉണ്ടാക്കിയ ധാരണ അട്ടിമറിച്ചതായി ആരോപിച്ച് ലീഗ് അംഗങ്ങൾ തന്നെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. കൊട്ടാരത്ത് സുഹറാബിയെ മാറ്റുന്ന മുറയ്ക്ക് മറ്റു രണ്ട് പേരും രാജിവെക്കണമെന്ന ധാരണ ഉണ്ടായിരുന്നതായി കൊട്ടാരത്ത് സുഹറാബിയെ പിൻന്തുണക്കുന്ന ലീഗ് അംഗങ്ങൾ പറയുന്നു.
നിലവിലെ ഭാരണസിമിതിയിൽ ലീഗിന് പത്ത്, കോൺഗ്രസിന് അഞ്ച്, സി.പി.എം ആറ് ,സി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എമ്മിന് നേരത്തെ ഏഴംഗമായിരുന്നു. എട്ടാം വാർഡിലെ അംഗം ചിറക്കൽ ജവാദ് വിദേശത്താണ്. ഇതോടെയാണ് സി.പി.എം ആറിലേക്ക് ചുരുങ്ങിയത്
