താനൂർ: സ്ത്രീയുടെ സ്വർണ മാല പൊട്ടിച്ച മോഷ്ടാവിനെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു.പണ്ടാരകടപ്പുറം സ്വദേശി പൗറകത്ത് ഷംസുദ്ധീൻ(23)നെ യാണ് താനൂർ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം , സബ് ഇൻസ്‌പെക്ടർ എൻ ആർ സുജിത് എന്നിവരുടെ നേതൃതരത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചെമ്മണ്ണൂർ ഫീൽഡ് വർക്ക് സ്റ്റാഫ് ആയി ജോലി ചെയ്യുന്ന പരാതിക്കാരി ജോലിക്ക് പോകുന്നതിനായി കാട്ടിലങ്ങാടി ഊട്ടി കോളനി റോഡിലൂടെ നടന്നു പോകുന്ന സമയം ആണ് പിന്നിലൂടെ വന്ന മോഷ്ടാവ് സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചത്.സ്ത്രീക്ക് കഴുത്തിൽ പിൻവശം പരിക്ക് പറ്റി.നാട്ടുകാർ സ്ഥലത്തു സംശയസ്പദമായി കണ്ട ആളെ തടഞ്ഞു നിർത്തി ചോദിച്ചെങ്കിലും കുറ്റം സമ്മതിച്ചില്ല തുടർന്നു പരാതിക്കാരി താനൂർ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ച പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയും പോലീസ് തടഞ്ഞു വെച്ച ആളെ ചോദ്യം ചെയ്തെങ്കിലും ഞാൻ അല്ല മാല പൊട്ടിച്ചത് എന്നായിരുന്നു മോഷ്ടാവിന്റെ മറുപടി.
തുടർന്നു പോലീസ് CCTV കളും മറ്റും പരിശോധിച്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തടഞ്ഞു വെച്ച ഷംസുദ്ധീൻ എന്ന ആൾ തന്നെ ആണ് മാല പൊട്ടിച്ചത് എന്ന് വ്യക്തമാവുകയും തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ആയിരുന്നു. ഇൻസ്‌പെക്ടർ ടോണി ജെ മറ്റം സബ് ഇൻസ്‌പെക്ടർ സുജിത് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സലേഷ്, ശ്രീജിത്ത്, പ്രശോബ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
