താനൂർ :അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടിയൂട വസതി ഐ എൻ എൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ MLA സന്ദർശിച്ചു. അദ്ദേഹം കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
സാമൂഹിക സംസ്കാരിക രാഷ്ട്രീയ പൊതു രംഗങ്ങളിൽ താനൂരിന് മാത്രമല്ല മലപ്പുറം ജില്ലക്കും കേരളത്തിനും വലിയ നഷ്ടമാണ് കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്നും പൊതു പ്രവർത്തന തിരക്കിനിടയിലും വായിക്കാനായി വളരെയധികം സമയം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നുവെന്നും നല്ലൊരു എഴുത്തുകാരനും ചിന്തകനുമായിരുന്നുവെന്നും എല്ലാ വിധ കഴിവുകളുമുള്ള ഒരു നേതാവിനെയാണ് കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും അഹമ്മദ് ദേവർകോവിൽ MLA അനുസ്മരിച്ചു.
എം എൽ എ യോടൊപ്പം ഐ എൻ എൽ മലപ്പുറം ജില്ലാ സെക്രട്ടറി എ.കെ സിറാജ്, മണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് മീനടത്തൂർ , മണ്ഡലം ട്രഷറർ എ.പി.ബഷീർ, മുഹമ്മദ് ഇഖ്ബാൽ ഒഴുർ. സി.പി.നാസർ ,മുഹമ്മദ് റസിൻ എന്നിവരടങ്ങിയ സംഘമാണ് വസതി സന്ദർശിച്ചത്.
