പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുന്നത്. നേരത്തെ ജൂലൈ 6-ന് ശിക്ഷാവിധി പ്രഖ്യാപിക്കാനിരുന്നതെങ്കിലും ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അത് മാറ്റിവെക്കുകയായിരുന്നു.
2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊല കേരളത്തെ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു. അയൽവാസിയായ ചെന്താമരയാണ് കേസിലെ ഏക പ്രതി. മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന പ്രതി, ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ ഇരട്ടക്കൊല നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
r
കേസിലെ അന്തിമവാദം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടെ എല്ലാ വാദങ്ങളും പരിഗണിച്ച ശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത്. പ്രതിക്ക് കർശന ശിക്ഷ ലഭിക്കണമെന്ന ആവശ്യമാണ് കൊല്ലപ്പെട്ടവരുടെ കുടുംബം ഉയർത്തുന്നത്.
