മലപ്പുറം ഒരു മതത്തിന്റെയും അവകാശ ജില്ല അല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ പറഞ്ഞു.

Malabar One  Desk

മലപ്പുറം ഒരു മതത്തിന്റെയും അവകാശ ജില്ല അല്ലെന്ന്. വെളളാപ്പള്ളി നടേശൻ . 




ആലപ്പുഴ: മലപ്പുറം ഒരു മതത്തിന്റെയും അവകാശ ജില്ല അല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ പറഞ്ഞു. ബാബറി മസ്ജിദ് തകർന്ന സമയത്ത് പ്രതിഷേധിച്ച സംഘടനകളിൽ എസ്എൻഡിപി ഉൾപ്പെടുന്നുവെന്നും, എന്നാൽ അന്നത്തെ എൻഎസ്എസും ക്രിസ്ത്യാനി സംഘടനകളും പ്രതികരിക്കാതെ നിന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം ലീഗിനൊപ്പം ‘അണ്ണൻ–തമ്പി’യായി ചേർന്ന് നടന്നിട്ടും ലീഗ് തങ്ങളുടെ ആവശ്യങ്ങൾ മാത്രം നേടി മുന്നോട്ട് പോയതായും വെളളാപ്പള്ളി ആരോപിച്ചു. “ലീഗ് സമുദായത്തിന് വേണ്ടത് നേടിയെടുത്തു. ഞങ്ങൾ സഹകരിച്ചിട്ടും പിന്നെ ഞങ്ങളെ വർഗീയവാദികളായി ചിത്രീകരിക്കുന്നു,” — അദ്ദേഹം പറഞ്ഞു.

ഈഴവ സമൂഹം മതനിരപേക്ഷമാണെന്നും, എസ്എൻഡിപിക്ക് മുതലെടുപ്പ് സ്വഭാവമില്ലെന്നും വെളളാപ്പള്ളി വ്യക്തമാക്കി. രാജ്യത്ത് ഒൻപത് എംപിമാരുണ്ടെങ്കിലും ഈഴവരും പട്ടികജാതിക്കാരും അധികാരത്തിൽ പ്രതിനിധാനം ലഭിക്കാത്തത് ചോദ്യം ചെയ്യുന്നതിനും അദ്ദേഹം ശ്രദ്ധ പിടിച്ചു.

ഇടതു സർക്കാരിന് ശക്തമായ ഇച്ഛാശക്തിയുണ്ടെന്നും, കണ്ടവരിൽനിന്ന് കടം വാങ്ങേണ്ടി വന്നാലും ജനങ്ങൾക്ക് ആവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ ചെയ്യുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

മലപ്പുറം ഒരേയൊരു മതത്തിന്റെ അധികാര കേന്ദ്രമെന്ന രീതിയിൽ പ്രഖ്യാപിക്കുന്നത് തെറ്റാണെന്നും, ശ്രീനാരായണ ഗുരു ദർശനങ്ങൾ എല്ലാ സമൂഹത്തിന്റെയും വേണ്ടിയുള്ളതാണെന്നും നടേശൻ കൂട്ടിച്ചേർത്തു.

3/related/default