കുടുംബം സ്വർഗ്ഗ കവാടം പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം: വീടുകളിൽ തുടക്കമായി

Malabar One  Desk


  
കൽപകഞ്ചേരി : - ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളെ പുന:സ്ഥാപിച്ച് ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ സന്തുഷ്ട കുടുംബ ജീവിതം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ കെ എൻ എം മർക്കസുദ്ദഅവ: "കുടുംബം സ്വർഗ കവാടം" എന്ന പ്രമേയത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ ക്യാമ്പയിനോടനുബന്ധിച്ച് സംസ്ഥാനത്ത് 10000 വീടുകളിൽ നടന്ന ഉത്ഘാടനത്തിന്റെ ഭാഗമായി പുത്തനത്താണി മണ്ഡലത്തിലെ 250 ലധികം വീടുകളിൽ  ക്യാമ്പയിൻ ഉദ്ഘാടനത്തിന് തുടക്കമായി.
ഖുർആൻപാരായണം,ഗൃനാഥന്റെ ആമുഖഭാഷണം, റേഡിയോഇസ്‌ലാമിലൂടെയുള്ള പ്രമേയ പ്രഭാഷണം, കുടുംബഗാനം, കുട്ടികൾക്കായുള്ള സർഗ്ഗവിരുന്ന്,  യുദ്ധവിരുദ്ധ ചിത്രരചന, കുടുംബ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടന്നു .ഒരേസമയത്ത് വീടുകളിൽ നടന്ന ഈ പരിപാടിയിൽ ആയിരത്തിലധികം പേർ പങ്കാളികളായി.
   ക്യാമ്പയിൻ ഉദ്ഘാടന പ്രചാരണ പരിപാടികൾക്ക് ഡോ: എകെ. അബ്ദുൽ ഹമീദ് മദനി,സി. അബ്ദുൽ ജബ്ബാർ, പി. സുഹൈൽ സാബിർ, കെ. അബൂഉമർ, ടി.ഇബ്രാഹിം അൻസാരി, സി. എച്ച് നസ്റുദ്ധീൻ, എം. ടി അബ്ദുലത്തീഫ്, എകെ.എം.എ മജീദ്, നസീമ പൂവൻചിന, മുജീബ് റഹ്മാൻകണ്ണാടൻ, യൂനുസ് മയ്യേരി, കെ. ടി ജസീറ, അൻഷദ് പന്താവൂർ, മിന്നസുലൈമാൻ എന്നിവർ നേതൃത്വം നൽകി.


3/related/default