മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

Malabar One  Desk
കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു..!
മലപ്പുറം പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കുന്നു. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ സഹോദരന്‍ ജുനൈദ് (28) പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു കൊലപാതകം. വീട്ടിലെ കത്തി ഉപയോഗിച്ച്‌ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വീടിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതകളുമാണ് സഹോദരന്മാര്‍ തമ്മിലെ തര്‍ക്കത്തിന് കാരണമായത്.
3/related/default