മുസ്‌ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

Malabar One  Desk


മുസ്‌ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

കണ്ണൂര്‍: പാനൂര്‍ സ്വദേശിയും മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതൃത്വത്തിലുള്ള നേതാവുമായ ഉമ്മര്‍ ഫറൂഖ് കീഴ്പ്പാറ ബിജെപിയില്‍ ചേര്‍ന്നു. ദേശീയതയിലുളള ആകർഷണമാണ് പാര്‍ട്ടി മാറ്റത്തിന് കാരണം എന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.

ഏറെക്കാലമായി ലീഗിന്റെ ഒരു വിശ്വസ്തനായപ്രവര്‍ത്തകനായിരുന്നെങ്കിലും, പാര്‍ട്ടിയുടെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് ഉയരാനായിട്ടില്ല. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ ലീഗിന് ഇപ്പോള്‍ സാധിക്കില്ല. അതിനാലാണ് ബിജെപിയെ തിരഞ്ഞെടുക്കുന്നത്, – ഉമ്മര്‍ ഫറൂഖ് പറഞ്ഞു.  

40 വര്‍ഷത്തിലധികം ലീഗിന്റെ ഭാഗമായ ഫറൂഖ്, ഇനി ബിജെപിയിലെ കാര്യക്ഷമമായ നേതൃത്വം വഴി ന്യൂനപക്ഷങ്ങൾക്കും വികസനത്തിനും ഇടയാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മര്‍ ഫറൂഖിനെ പരിഗണിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. 
3/related/default