വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണം മോഷ്ടിച്ചു; ബന്ധുവായ 17-കാരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Malabar One  Desk
വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണം മോഷ്ടിച്ചു; ബന്ധുവായ 17-കാരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍





വളാഞ്ചേരി:     വീടിനകത്ത് അതിക്രമിച്ച്‌ കയറി സ്വർണാഭരണം കവർന്ന കേസില്‍ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉള്‍പ്പെടെ മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ആതവനാട് പാറ സ്വദേശിനിയായ 47-കാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുടമയുടെ ബന്ധുവായ 17-കാരനാണ് കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകർത്ത് രണ്ട് പവനോളം വരുന്ന സ്വർണമാല കവർന്നത്.

ഈ മോഷണത്തിന് സഹായിച്ച മറ്റൊരു 17-കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ചേർന്ന് മാല വില്‍ക്കുന്നതിനായി പേരശ്ശന്നൂർ സ്വദേശിയായ വി.പി. അബ്ദുല്‍ ഗഫൂറിന് (47) കൈമാറി. ഗഫൂർ, വളാഞ്ചേരി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന ഒരു യുവതിയുടെ സഹായത്തോടെ ടൗണിലെ ജ്വല്ലറിയില്‍ സ്വർണം വില്‍ക്കുകയും തുക കൈപ്പറ്റുകയും ചെയ്തു. സ്വർണം വില്‍ക്കാൻ സഹായിച്ച യുവതിക്കായി അന്വേഷണം ഊർജിതമാക്കിയതായി വളാഞ്ചേരി പോലീസ് അറിയിച്ചു. എസ്.എച്ച്‌.ഒ വിനോദ് വലിയാട്ടൂർ, എസ്.ഐമാരായ സുരേഷ് കുമാർ, ബിജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.





3/related/default