വളാഞ്ചേരിയിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Malabar One  Desk
വളാഞ്ചേരിയിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

വളാഞ്ചേരി: വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. എളയമ്പാറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27) ആണ് മരണപ്പെട്ടത്. വളാഞ്ചേരി സി.എച്ച്. ആശുപത്രിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.സ്കൂട്ടർ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ഡ്രൈവിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ജംഷീന അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

നാട്ടുകാരുടെയും വളാഞ്ചേരി പോലീസിന്റെയും സഹായത്തോടെ മൃതദേഹം നടക്കാവ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


3/related/default