മലപ്പുറം : ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ജനപ്രതിനിധികള്‍ താല്‍പ്പര്യമെടുക്കണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ കലര്‍പ്പില്ലാതെ നടപ്പാക്കണമെന്നും ജനസേവനമെന്ന മഹത്തായ കര്‍മ്മ പരിപാടിയില്‍ വിഭാഗീയത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ജന പ്രതിനിധികള്‍ ശ്രദ്ധിക്കണം. കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡിലെ മൂലത്ത് കൊളക്കാടന്‍ കുഞ്ഞാപ്പ സ്മാരക വടക്കേമണ്ണ കോട്ടപ്പറമ്പ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍ എം പി മുഹമ്മദ്, മുന്‍ ബ്ലോക്ക് മെമ്പര്‍ എം കെ മൊഹ്്‌സിന്‍, സി എച്ച് മൂസ്സ ഹാജി, എം കെ അബൂബക്കര്‍, എം പി റഹീം, അഡ്വ. സി എച്ച് ഫസലു റഹ്മാന്‍, എം ടി ഉമ്മര്‍ മാസ്റ്റര്‍, പി പി ഹംസ, രാജന്‍ മേലേപൊറ്റക്കാട്, പി പി റാഫി, രവി, മുജീബ്, ഹനീഫ, കെ പി സിദ്ധീഖ്, സുബൈര്‍ കൊളക്കാടന്‍, അലവിക്കുട്ടി ഹാജി സംസാരിച്ചു.