കീഴാറ്റൂര്‍: സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ പൂന്താനത്തിന്റെ ജ•നാടായ കീഴാറ്റൂരില്‍ നിര്‍മ്മിച്ച സ്മാരക മന്ദിരം ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്, മഹാകവി പൂന്താനം സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവീകത സ്വന്തം കവിതകളിലൂടെ ഉയര്‍ത്തിപ്പിച്ചു എന്നതാണ് പൂന്താനത്തെ മറ്റ് സമകാലിക കവികളില്‍ നിന്നും വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു എ ലത്തീഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡോ. രാജു ഹരിപ്രസാദ് പൂന്താനം സ്മാരക പ്രഭാഷണം നടത്തി. എ പി അനില്‍കുമാര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, ടൂറിസം ഡെപ്യൂട്ടി കലക്ടര്‍ എസ് അനില്‍കുമാര്‍, ഡി ടിപി സി സെക്രട്ടറി പി വിപിന്‍ചന്ദ്ര, നിര്‍മ്മിതചി കേന്ദ്ര പ്രൊജക്ട് മാനേജര്‍ കെ ആര്‍ ബീന, പഞ്ചായത്ത് പ്രസിഡന്റ് ജുമീല ചാലിയത്തൊടി, സ്മാരക സമിതി പ്രസിഡന്റ് മങ്ങോട്ടില്‍ ബാലകൃഷ്ണന്‍, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ബിന്ദു മാത്യു, വാര്‍ഡ് അംഗങ്ങളായ ചന്ദ്രന്‍ ചുള്ളിയില്‍, പി. ഉണ്ണികൃഷ്ണന്‍, സ്മാരക സമിതി സെക്രട്ടറി വി ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു.
പൂന്താനം സ്മാകസസമിതി പുനപ്രസിദ്ധീകരിച്ച ജ്ഞാനപ്പാന, സന്താനഗോപാലം എന്നീ കൃതികള്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. കീഴാറ്റൂര്‍ അനിയന്‍, സി വാസുദേവന്‍ എന്നിവര്‍ ആദ്യ പ്രതികള്‍ ഏറ്റുവാങ്ങി.