പൈങ്കണ്ണൂർ വേളേരി ബാവഹാജി സ്മാരക അങ്കണവാടി ഉദ്ഘാടനം ചെയ്തു

Malabar One  Desk
പൈങ്കണ്ണൂർ വേളേരി ബാവഹാജി സ്മാരക അങ്കണവാടി ഉദ്ഘാടനം ചെയ്തു

  
കുറ്റിപ്പുറം:   മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം വകയിരുത്തി നിർമ്മിച്ച കുറ്റിപ്പുറം പഞ്ചായത്തിലെ 10-ാം വാർഡ് പൈങ്കണ്ണൂർ വേളേരി ബാവഹാജി സ്മാരക അങ്കണവാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താാണി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീറ പറത്തൊടി, വൈസ് പ്രസിഡൻ്റ് എം വി വേലായുധൻ, വാർഡ് മെമ്പർ കെ.ടി ഹമീദ്, ഗ്രാമ പഞ്ചായത്തംഗം സിദ്ദീഖ് പരപ്പാര, കൈപള്ളി അബ്ദുള്ളക്കുട്ടി, കെ.പി ബാവ,വേളേരി ഉമ്മർ ഹാജി, കെ.പി കബീർ, സി, ഡി, പി, ഒ സൈനബ എന്നിവർ പ്രസംഗിച്ചു.


3/related/default