ഇന്ത്യാവിഷന്റെ പേരും ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനം വ്യാജമെന്ന് ഇന്ത്യാവിഷന്‍ സ്ഥാപകനും എംഎല്‍എയുമായ എം കെ മുനീര്‍.

Malabar One  Desk

ഇന്ത്യാവിഷന്റെ പേരും ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനം വ്യാജമെന്ന് ഇന്ത്യാവിഷന്‍ സ്ഥാപകനും എംഎല്‍എയുമായ എം കെ മുനീര്‍.

കോഴിക്കോട്  : മലയാളത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ പേരും ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനം വ്യാജമെന്ന് ഇന്ത്യാവിഷന്‍ സ്ഥാപകനും എംഎല്‍എയുമായ എം കെ മുനീര്‍. അങ്ങനെയൊരു സ്ഥാപനവുമായി ഇന്ത്യാവിഷന് യാതൊരു ബന്ധവുമില്ലെന്ന് എം കെ മുനീര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.

നിയമലംഘനഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

3/related/default