കോഴിക്കോട് മിന്നലേറ്റ് മരണം
കോഴിക്കോട് മിന്നലേറ്റ് യുവതി മരിച്ചു. നരിക്കുനി പുല്ലാളൂര്‍ പറപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) ആണ് മിന്നലേറ്റ് മരിച്ചത്. വീടിന്റെ അകത്ത് ഇരിക്കുമ്പോള്‍ വൈകീട്ട് അഞ്ചോടെയാണ് മിന്നലേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.