എടപ്പാൾ : എടപ്പാൾ കണ്ടനകത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് ദാരുണന്ത്യം. എടപ്പാൾ സ്വദേശി പെണ്ണേയംകാട്ട് വിജയൻ ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് അപകടം നടന്നത്. സമീപത്ത് നിന്നിരുന്ന ഒരാൾക്കും ബസിൽ ഉണ്ടായിരുന്ന 3 വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.ഒരു കുട്ടിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടപ്പാളിലെ സ്വകാര്യ സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം മുടങ്ങി.ഗുരുതര പരുക്ക് പറ്റിയ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി.മരിച്ച വിജയന്റെ മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.