കൊച്ചി: സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധന. ഒരു പവൻ സ്വർണത്തിന് 2,400 രൂപയാണ് ഇന്ന് വർധിച്ചത്. 94,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
ഗ്രാമിന് 11,795 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്‌ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 300 രൂപയുടെ വർധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായിരുന്നു
ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയും ഇന്നാണ് രേഖപ്പെടുത്തിയത്. 94,360 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 86,560 ഒക്ടോബർ മൂന്നിന് രേഖപ്പെടുത്തി. ഒക്ടോബർ ഒന്നിന് പവൻ വില 87000 രൂപയായിരുന്നു.
എന്നാൽ വൈകിട്ടോടെ 87440 ഉയർന്നു. തുടർന്ന് മൂന്നാം തീയതി രാവിലെ വില 86,560 രൂപയിലും വൈകിട്ട് 86920 രൂപയിലും എത്തി. നാലിനും അഞ്ചിനും വില 87560 രൂപയായിരുന്നു. ആറി നും ഏഴിനും യഥാക്രമം 88560, 89480 രൂപയായിരുന്നു വില.
എട്ടാം തീയതി രാവിലെ 90320 രൂപയായിരുന്ന വില വൈകിട്ടോടെ 90880ലേക്ക് കുതിച്ചു. ഒമ്പതാം തീയതി 91040ലേക്ക് ഉയർന്ന വില പത്താം തീയതി രാവിലെ 89680 ലേക്ക് താഴുകയും വൈകിട്ട് 90720 രൂപയിലേക്ക് ഉയരുകയും ചെയ്തു.
പതിനൊന്നാം തീയതി 91120 രൂപയിലേക്ക് വീണ്ടും ഉയർന്ന സ്വർണവില വൈകിട്ട് 91720 രൂപയിലേക്ക് വീണ്ടും കയറി. പന്ത്രണ്ടാം തീയതി ഈ വില തുടർന്ന ശേഷം തിങ്കളാഴ്ച 91960 രൂപയിലേക്ക് കുതിച്ചു.