കാക്കഞ്ചേരിയിൽ ബൈക്ക് ആക്സിഡൻറ് യുവാവ് മരണപ്പെട്ടു

Malabar One  Desk
              
തേഞ്ഞിപ്പലം: കാക്കഞ്ചേരി കൊട്ടപ്പുറം റോഡിൽ യു കെ സി ജംഗ്ഷനിൽ ബൈക്ക് ആക്സിഡന്റിൽ ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികന്റെ മേലെ ലോറി കയറിയാണ് മരണപ്പെട്ടത്. പള്ളിക്കൽ കോഴിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വാഴക്കാട് കാൽപള്ളി  മാളിയേക്കൽ തച്ചറായി അബ്ദുൽ റഹീമിന്റെ മകൻ എം ടി മുഹമ്മദ് ശരീഫ് (25) ആണ് മരിച്ചത്. ഇവിടെ പൈപ്പ് ലൈൻ വർക്കിന് വേണ്ടി റോഡ് കീറിയതിനാൽ അത് പണിപൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചത് മൂലമുള്ള അപാകതയാൽ നിരവധി അപകടങ്ങൾ ഇവിടെ പതിവാകുന്നു.
3/related/default