പുത്തനത്താണി: ആതവനാട് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ തെരുവ് നായയുടെ കടിയേറ്റ് 4 പേർക്ക് പരിക്ക്. രാവിലെ 7 മണിയോടെയാണ് എകെകെ നഗറിലെ മധ്യവയസ്കനെയാണ് ആദ്യം കടിയേറ്റത്. പിന്നീട് ഉച്ചക്ക് മുക്കിലപ്പീടികയിലെ ഒരു സ്ത്രീക്കും മേൽപ്പത്തൂരിലെ രണ്ട് പേർക്കുമാണ് കടിയേറ്റത്. എല്ലാവരും തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഗുരുതരമായി പരിക്കെറ്റ മേൽപ്പത്തൂർ സ്വദേശിനിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കു മാറ്റി.
ആതവനാട് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ തെരുവ് നായയുടെ കടിയേറ്റ് 4 പേർക്ക് പരിക്ക്
ബുധനാഴ്ച, ഏപ്രിൽ 02, 2025
Tags